Wednesday 27 August 2014

സ്വാതന്ത്ര്യം തന്നെ അമൃതം


ഭാരതത്തിന്റെ അറുപത്തിയൊന്നാം സ്വാതന്ത്ര്യദിനം വൈവിധ്യമായ പരിപാടികളോടെ സ്കൂളിൽ ആഘോഷിച്ചു. വെസ്റ്റ്‌ എളേരി ഗ്രാമപഞ്ചായത്തംഗം എ വി ശാന്ത പതാകയുയർത്തിയതോടെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കമായി.  തുടർന്ന് സ്കൂളിൽ നിന്ന് വിദ്യാർഥികളും അധ്യാപകരും നാട്ടുകാരും അണിനിരന്ന വർണ്ണാഭമായ സ്വാതന്ത്ര്യദിന റാലി നടന്നു. ശേഷം സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിന സമ്മേളനം വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് അംഗം എ വി ശാന്ത ഉദ്ഘാടനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി കെ ചന്ദ്രമ്മ, കെ പി സഹദേവൻ, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ ഗിരിജാ വിജയൻ, ഹെഡ്മാസ്റർ എം എ അഗസ്ത്യൻ എന്നിവർ സംസാരിച്ചു. രാജ്യത്തിന്റെ ഐക്യവും അഖണ്ടതയും കാത്തുസൂക്ഷിക്കുമെന്ന് വിദ്യാർത്ഥികൾ പ്രതിജ്ഞ ചെയ്തു.പരിപാടിയിൽ പി ടി എ കമ്മിറ്റി അംഗങ്ങൾ,രക്ഷിതാക്കൾ,നിരവധി നാട്ടുകാർ തുടങ്ങിയവരും പങ്കാളികളായി. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പായസദാനവും സ്കൂളിൽ ഒരുക്കിയിരുന്നു..

ഭാഷയിലെ ദുർബലർക്കായ് സാക്ഷരം.....



 എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായി കാസറഗോഡ് ജില്ലയിലുടനീളം നടപ്പിലാക്കിവരുന്ന അതിവിപുലമായ പരിപാടിയാണ് 'സാക്ഷരം'. ഭാഷയിലടിസ്ഥാന ശേഷി നേടാത്ത കുട്ടികൾക്ക് അത് നേടാനും, പഠനപ്രവർത്തനങ്ങളിൽ സജീവമായി ഇടപെടാനും കുട്ടികളെ പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കുന്ന പദ്ധതി എളേരിത്തട്ട് സ്കൂളിൽ സജീവമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നപരിപാടിയുടെ ഉദ്ഘാടനം വെസ്റ്റ് എളേരി പഞ്ചായത്ത് അംഗം എ വി ശാന്ത നിർവഹിച്ചു.  പി ടി എ കമ്മിറ്റിയംഗങ്ങളും അധ്യാപകരും വിദ്യാർഥികളും പരിപാടിയിൽ സംബന്ധിച്ചു. 'സാക്ഷരം' പദ്ധതിയുടെ ഭാഗമായി  എല്ലാ ദിവസവും രാവിലെ ഒന്പത് മുതൽ പത്തുവരെ ഭാഷയിൽ പിന്നോക്കം നില്ക്കുന്ന കുട്ടികൾക്കായി പ്രത്യേകപരിശീലനം സ്കൂളിൽ നടക്കുന്നു.


ഉദ്ഘാടനപരിപാടിയിൽ നിന്ന്