ഭാരതത്തിന്റെ അറുപത്തിയൊന്നാം സ്വാതന്ത്ര്യദിനം വൈവിധ്യമായ പരിപാടികളോടെ സ്കൂളിൽ ആഘോഷിച്ചു. വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തംഗം എ വി ശാന്ത പതാകയുയർത്തിയതോടെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കമായി. തുടർന്ന് സ്കൂളിൽ നിന്ന് വിദ്യാർഥികളും അധ്യാപകരും നാട്ടുകാരും അണിനിരന്ന വർണ്ണാഭമായ സ്വാതന്ത്ര്യദിന റാലി നടന്നു. ശേഷം സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിന സമ്മേളനം വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് അംഗം എ വി ശാന്ത ഉദ്ഘാടനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി കെ ചന്ദ്രമ്മ, കെ പി സഹദേവൻ, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ ഗിരിജാ വിജയൻ, ഹെഡ്മാസ്റർ എം എ അഗസ്ത്യൻ എന്നിവർ സംസാരിച്ചു. രാജ്യത്തിന്റെ ഐക്യവും അഖണ്ടതയും കാത്തുസൂക്ഷിക്കുമെന്ന് വിദ്യാർത്ഥികൾ പ്രതിജ്ഞ ചെയ്തു.പരിപാടിയിൽ പി ടി എ കമ്മിറ്റി അംഗങ്ങൾ,രക്ഷിതാക്കൾ,നിരവധി നാട്ടുകാർ തുടങ്ങിയവരും പങ്കാളികളായി. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പായസദാനവും സ്കൂളിൽ ഒരുക്കിയിരുന്നു..
No comments:
Post a Comment