എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായി കാസറഗോഡ് ജില്ലയിലുടനീളം നടപ്പിലാക്കിവരുന്ന അതിവിപുലമായ പരിപാടിയാണ് 'സാക്ഷരം'. ഭാഷയിലടിസ്ഥാന ശേഷി നേടാത്ത കുട്ടികൾക്ക് അത് നേടാനും, പഠനപ്രവർത്തനങ്ങളിൽ സജീവമായി ഇടപെടാനും കുട്ടികളെ പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കുന്ന പദ്ധതി എളേരിത്തട്ട് സ്കൂളിൽ സജീവമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നപരിപാടിയുടെ ഉദ്ഘാടനം വെസ്റ്റ് എളേരി പഞ്ചായത്ത് അംഗം എ വി ശാന്ത നിർവഹിച്ചു. പി ടി എ കമ്മിറ്റിയംഗങ്ങളും അധ്യാപകരും വിദ്യാർഥികളും പരിപാടിയിൽ സംബന്ധിച്ചു. 'സാക്ഷരം' പദ്ധതിയുടെ ഭാഗമായി എല്ലാ ദിവസവും രാവിലെ ഒന്പത് മുതൽ പത്തുവരെ ഭാഷയിൽ പിന്നോക്കം നില്ക്കുന്ന കുട്ടികൾക്കായി പ്രത്യേകപരിശീലനം സ്കൂളിൽ നടക്കുന്നു.
ഉദ്ഘാടനപരിപാടിയിൽ നിന്ന് |
No comments:
Post a Comment